ആഗോള കത്തോലിക്കാ സഭയുടെ അധ്യക്ഷൻ ഫ്രാൻസിസ് മാർപ്പാപ്പ(88 ) അന്തരിച്ചു. വത്തിക്കാനിലെ വസതിയിലായിരുന്നു അന്ത്യം.ശ്വാസകോശ അണുബാധയുൾപ്പെടെയുള്ള വിവിധ ആരോഗ്യപ്രശ്‌നങ്ങൾ മൂലം ചികിത്സയിലായിരുന്ന മാർപ്പാപ്പ ഏതാനും ദിവസങ്ങൾ മുമ്പാണ് വത്തിക്കാനിലെ വീട്ടിലേക്ക് തിരിച്ചെത്തിയത്. തുടർന്ന് വിശ്രമത്തിലായിരുന്നു.ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പ സ്ഥാനത്യാഗം ചെയ്തതിനെ തുടർന്ന് 2013 മാർച്ച് 13നാണ് ഫ്രാൻസിസ് മാർപാപ്പ കത്തോലിക്കാസഭയുടെ 266-ാമത് അധ്യക്ഷനായി സ്ഥാനമേറ്റത്. കർദിനാൾ ബെർഗോളിയോ എന്നതാണ് യഥാർഥ പേര്.